തേഞ്ഞിപ്പലത്ത്‌ 5 വയസ്സുകാരിയെ പിതാവ്‌ ഉപദ്രവിച്ച സംഭവം; ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം :ബാലാവകാശ കമ്മീഷന്‍

Untitled-1 copyമലപ്പുറം:കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിങില്‍ ആറ്‌ പരാതികളില്‍ വിചാരണ നടത്തുകയും ആറ്‌ പുതിയ പരാതികള്‍ സ്വീകരിക്കുകയും ചെയ്‌തു. തേഞ്ഞിപ്പലത്ത്‌ അഞ്ച്‌ വയസുള്ള കുട്ടിയെ അച്ഛന്‍ ഉപദ്രവിച്ച കേസില്‍ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ്‌ മേധാവിക്ക്‌ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മഞ്ചേരിയില്‍ സ്‌കൂള്‍ കുട്ടി ആത്മഹത്യ ചെയ്‌ത സംഭവുമായി ബന്ധപ്പെട്ട്‌ പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി. രക്ഷിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്‌ സംബന്ധിച്ചായിരുന്നു പരാതികള്‍ ഏറെയും. ടി.വി. പരിപാടികളില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പ്രഗത്ഭരടങ്ങുന്ന കോര്‍ കമ്മിറ്റിക്ക്‌ ഉടന്‍ രൂപം നല്‍കുമെന്ന്‌ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയവും ഗ്ലോറി ജോര്‍ജും അറിയിച്ചു.