തെറ്റയിലിനെതിരെയുള്ള ലൈംഗികാരോപണ കേസ്; ലാപ്‌ടോപും വെബ് ക്യാമും കൈമാറിയില്ല

കൊച്ചി: ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ ജനതാദള്‍ എസ് നേതാവ് ജോസ് തെറ്റയിലിനെതിരായ പരാതിക്കാരി കേസിലെ നിര്‍ണായക തെളിവുകളായ ലാപ്‌ടോപ്പും വെബ്ക്യാമും പോലീസിന് കൈമാറിയില്ല. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് യുവതി ഹാജരാക്കിയതെന്നും അനേ്വഷണ സംഘം വ്യക്തമക്കി.

തെളിവുകള്‍ ലഭിക്കാതായതോടെ തെറ്റയിലിനെതിരായ കേസനേ്വഷണം ഏകദേശം വഴ ിമുട്ടിയ അവസ്ഥിലാണിപ്പോള്‍. കൂടാതെ അനേ്വഷണത്തിന് യുവതിയില്‍ നിന്നും വേണ്ട വിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും അനേ്വഷണ സംഘം പറഞ്ഞു. കേസിന്റെ ആഭ്യഘട്ടത്തിലെ ദൃശ്യങ്ങള്‍ സേവ് ചെയ്ത് പെന്‍ഡ്രൈവിലും സിഡിയിലുമായാണ് യുവതി പോലീസിന് കൈമാറിയത്. അതേ സമയം പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നിര്‍ണായക തെളിവുകള്‍ നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല എന്നാണ് അനേ്വഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതേ സമയം യുവതി പറ്റിയ മാനസിക നിലയില്‍ അല്ലാത്തതിനാലാണ് അനേ്വഷണവുമായി സഹകരിക്കാത്തതെന്നും സൂചനയുണ്ട്.