തെരുവ് വിളക്കുകള്‍ നന്നാക്കണം

വളളിക്കുന്ന് : അത്താണിക്കല്‍ പ്രദേശത്തെ തെരുവു വിളക്കുകള്‍ മുഴുവന്‍ കേടായതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും പത്രം വിതരണക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സഹിക്കേി വരുന്നു. തെരുവ് വിളക്കുകള്‍ നന്നാക്കന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. രാത്രികാലങ്ങളില്‍ പ്രദേശം ഇരുട്ടിലായതിനാല്‍ കള്ളന്മാരും സാമൂഹിക വിരുദ്ധരും ഇവിടെ വിലസുകയാണ്. അടുത്തിടെ ആറോളം കടകളില്‍ മോഷണ പരമ്പര തന്നെ ഇവിടെ നടന്നിരുന്നു. എത്രയും പെട്ടെന്ന് മുഴുവന്‍ തെരുവ് വിളക്കുകളും നന്നാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം