തെരുവ്‌ നായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണം; ഹൈക്കോടതി

DOGsകൊച്ചി: തെരുവ്‌ നായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടിസ്വീകരിക്കുമെന്ന്‌ ഹൈക്കോടതി. മോശം ആരോഗ്യാവസ്ഥ, മാരകമായി മുറിവേറ്റവ, പേയിളകിയ നായകള്‍ എന്നിവയെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ കൊല്ലാമെന്നും കോടതി ഉരവിട്ടു. എന്നാല്‍ എല്ലാ തെരുവ്‌ നായകളെയും കൊല്ലാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനായി കേന്ദ്ര മൃഗ പ്രജനന നിയമത്തിലെ 7,8,9 വകുപ്പുകള്‍ നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ മുനിസിപ്പല്‍ ആക്ട്‌ പഞ്ചായത്ത്‌ ആക്ട്‌ എന്നിവ പ്രകാരം തെരുവ്‌ നായക്കളെ കൊല്ലാമെന്നായിരുന്നു. എന്നാല്‍ കേന്ദ്ര നിയമത്തിന്‌ എതിരായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രനിയമത്തിനാണ്‌ പ്രാധാന്യമെന്നും കോടതി വ്യക്തമാക്കി.