തെരുവുനായ ആട്ടിന്‍കുട്ടിയെ കടിച്ചുകൊന്നു

goat copyകോട്ടക്കല്‍: വീട്ടുമുറ്റത്ത്‌ നിന്ന ആട്ടിന്‍കുട്ടിയെ തെരുവുനായ കടിച്ചുകൊന്നു. കോഴിച്ചെന മാമുബസാറില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്‌ സംഭവം. പരേടത്ത്‌ ഫാദില്‍ ഹാജിയുടെ വീട്ടിലെ 10 ദിവസം പ്രായമായ ആട്ടിന്‍കുട്ടിയെയാണ്‌ നായ കടിച്ചുവലിച്ച്‌ പറമ്പില്‍ കൊണ്ടിട്ടത്‌. ആഴത്തില്‍ മുറിവേറ്റ ആട്ടിന്‍കുട്ടിയെ കറുത്താല്‍ വെറ്റിനറി ഡോക്ടറുടെ അടുക്കലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത്‌ പകല്‍സമയത്തു പോലും തെരുവുനായയുടെ ശല്യം രൂക്ഷമായത്‌ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്‌.