തെരഞ്ഞെടുപ്പ്‌ : സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക്‌ 16 ന്‌ അവധി

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ്‌ ദിവസമായ മെയ്‌ 16 ന്‌ വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ച്‌ ലേബര്‍ കമ്മീഷനര്‍ കെ. ബിജു ഉത്തരവിറക്കി. ഉത്തരവ്‌ പ്രകാരം സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ക്ക്‌ ശമ്പളത്തോടുകൂടിയ അവധി നല്‍കണം. ഉത്തരവ്‌ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.