തെരഞ്ഞെടുപ്പ്‌ പരിസ്ഥിതി സൗഹൃദമാക്കാന്‍ വരണാധികാരികള്‍ ഇടപെടണം

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‌ വരണാധികാരികളുടെ ഇടപെടല്‍ തേടി ജില്ലാ ശുചിത്വമിഷന്‍. പ്ലാസ്റ്റിക്ക്‌ ബോര്‍ഡുകളും ഫ്‌ളക്‌സും കൊടിതോരണങ്ങളും സൃഷ്‌ടിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിന്‌ ജില്ലാ കലക്‌ടറുടെ ചേംബറില്‍ നടന്ന വരണാധികാരികളുടെ യോഗത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ടി.പി. ഹൈദറലി, പ്രോഗ്രാം ഓഫീസര്‍ ജ്യോതിശ്‌ എന്നിവര്‍ മാര്‍ഗരേഖ അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളും സമ്പൂര്‍ണ മാലിന്യമുക്തമാക്കുകയാണ്‌ ഇലക്‌ഷന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കി പൂര്‍ണമായും പരിസ്ഥിത സൗഹൃദ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തണം. ഫ്‌ളക്‌സിനു പകരം അതേ രൂപഭാവങ്ങള്‍ നിലനിര്‍ത്തുന്ന തുണി, പേപ്പര്‍, ഇക്കോസൈന്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്‌തുക്കള്‍ ലഭ്യമാണ്‌. പുനരുപയോഗിക്കാനോ പുന:ചംക്രമണത്തിന്‌ വിധേയമാക്കാനോ പറ്റുന്ന തരത്തിലുള്ള സാധന സാമഗ്രികള്‍ ഉപയോഗിക്കണം.

റിട്ടേണിങ്ങ്‌ ഓഫീസര്‍മാര്‍ വഴി നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍
� ഇലക്ഷന്‍ പരിശീലന ക്ലാസുകളിലും അനുബന്ധ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ശീലിക്കുക
� പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍/ ബാനറുകള്‍, പ്ലാസ്റ്റിക്‌ കൊടി തോരണങ്ങള്‍ എന്നിവയ്‌ക്ക്‌ പകരം പരിസ്ഥിതി സൗഹൃദ വസ്‌തുക്കള്‍ (തുണി/കടലാസ്‌/ഓല/പുല്‍പ്പായ/പനമ്പ്‌) ഉപയോഗിക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികളെ പ്രേരിപ്പിക്കുക.
� ഭക്ഷണ വിതരണത്തിന്‌ പേപ്പര്‍ പ്ലേറ്റ്‌, പേപ്പര്‍ ഗ്ലാസിനു പകരം സ്റ്റീല്‍ പ്ലേറ്റ്‌, സ്റ്റീല്‍ ഗ്ലാസ്സ്‌/വാഴയില ഉപയോഗിക്കുക.
� കുടിവെള്ള വിതരണത്തിന്‌ സ്റ്റീല്‍ കെറ്റിലുകളും ഗ്ലാസുകളും പുനരുപയോഗിക്കാവുന്ന ടംബ്ലറുകളും ഉപയോഗിക്കുക
� ഭക്ഷണ അവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കാന്‍ കംപോസ്റ്റ്‌ കുഴി സ്ഥാപിക്കുക
� പരിപാടിയില്‍ പ്ലാസ്റ്റിക്‌ കവറുകള്‍, കാരി ബാഗുകള്‍ പരമാവധി ഒഴിവാക്കി തുണി സഞ്ചി ശീലിക്കുക
� അജൈവ മാലിന്യങ്ങള്‍ വൃത്തിയായി ശേഖരിച്ച്‌ പാഴ്‌ വസ്‌തു വ്യാപാരികള്‍ക്ക്‌ കൈമാറുക
� പരിശീലന ക്ലാസുകളില്‍ തുണി/പരിസ്ഥിതി സൗഹൃദ ബാനറുകള്‍ ഉപയോഗിക്കുക.
� ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിനായി ശുചിത്വ മിഷന്റെയും പൊതു സമൂഹത്തിന്റെയും സേവനമുപയോഗിച്ച്‌ ‘ഹരിത വളണ്ടിയര്‍ സേന’ രൂപവത്‌ക്കരിക്കുക.