തെരഞ്ഞടുപ്പ്‌ പ്രചാരണം: വാഹന പാസ്‌ പ്രദര്‍ശിപ്പിക്കണം

മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇലക്ഷന്‍ വിഭാഗം അനുവദിച്ചു നല്‍കുന്ന വാഹന പാസ്‌ മുന്‍വശത്തെ ചില്ലിന്‌ മുകളില്‍ പ്രദര്‍ശിപ്പിക്കണം. വാഹന പാസ്‌ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ മുന്നറിയിപ്പ്‌ കൂടാതെ പിടിച്ചെടുക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.