തെന്നലയില്‍ ജനകീയമുന്നണിയുമായി ലീഗിനെതിരെ കോണ്‍ഗ്രസ്

thirurangadiiതിരൂരങ്ങാടി : തെന്നല പഞ്ചായത്തില്‍ ലീഗിനെതിരെ ജനകീയ മുന്നണി രംഗത്ത്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി തെന്നലയില്‍ യുഡിഎഫ് സംവിധാനം തകര്‍ന്നതോടെ ലീഗിനെതിരെ കോണ്‍ഗ്രസ് ജനകീയ മുന്നണിയുമായി രംഗത്തുവരികയായിരുു. സിപിഎം,പിഡിപി എന്നിവയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പഞ്ചായത്തിലെ 17 വാര്‍ഡിലും ലീഗിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തും. കഴിഞ്ഞ പ്രാവശ്യം തെന്നലയില്‍ 17 സീറ്റില്‍ 13 ല്‍ ലീഗും 4 ല്‍ കോണ്‍ഗ്രസുമാണ് ജനവിധി തേടിയിരുത്. എന്നാല്‍ രഹസ്യമായി ലീഗ് കോണ്‍ഗ്രസിനെതിരെ നാലിടത്തും സ്വതന്ത്രരെ നിര്‍ത്തി. ഇതിലൊരു സ്വതന്ത്രന്‍ വിജയിക്കുകയും ചെയ്തിരുു.

ഇപ്രാവശ്യം യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസിന് മൂന്നിടത്ത് മത്സരിച്ചാല്‍ മതിയെന്ന നിലപാടുമായി ലീഗ് ഉറച്ചുനിന്നതോടെ യുഡിഎഫ് ബന്ധം തകരുകയായിരുന്നു. നാലു സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് ലീഗ് കൃത്യമായ മറുപടി നല്‍കാതെ സമയം വൈകിക്കുകയായിരുു. ബുധനാഴ്ച്ച പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായതിനാല്‍ പ്രതീക്ഷ കൈവിട്ട കോണ്‍ഗ്രസ് ജനകീയ മുന്നണിക്ക് രൂപം നല്‍കി.

തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സംവിധാനമുള്ള സുപ്രധാന പഞ്ചായത്തായ തെന്നലയില്‍ സഖ്യം തകര്‍ത് ലീഗിന് ക്ഷീണം ചെയ്‌തേക്കും. തെന്നല പഞ്ചായത്തില്‍ നിന്ന് ബ്ല്രോക്ക്, ,ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്ക് തെന്നലയില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ഇവര്‍ക്കുള്ള വോട്ടം ഇതിലൂടെ നഷ്ടമാകും. കൂടാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ഭിന്നത രൂക്ഷമായി ബാധിക്കും. ……