തെങ്ങ് കുടിലിന് മുകളില്‍ വീണ് കുടില്‍ പൂര്‍ണ്ണമായും തകര്‍ന്നു

പരപ്പനങ്ങാടി: കനത്ത മഴയില്‍ കെട്ടുങ്ങല്‍ കടപ്പുറത്ത് തെങ്ങ് വീണ് കുടില്‍ തകര്‍ന്നു. കൂണാപറമ്പില്‍ ശേഖരന്റെ കുടിലിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. കുടില്‍ പാടെ തകര്‍ന്നെങ്കിലും ആളപായമില്ല.