തെങ്ങുകള്‍ വീണ്‌ വീട്‌ തകര്‍ന്നു

houseതിരൂര്‍: പറവണ്ണ തേവര്‍ കടപ്പുറത്ത്‌ ശക്തമായ കാറ്റില്‍ തെങ്ങുകള്‍ മുറിഞ്ഞ്‌ വീണ്‌ വീടുകള്‍ തകര്‍ന്നു. റഹ്മത്താബാദ്‌ പള്ളിക്ക്‌ സമീപം അഞ്ചാമാടത്ത്‌ ഫറൂഖിന്റെ വീടാണ്‌ തകര്‍ന്നത്‌. ഞായറാഴ്‌ച പുലര്‍ച്ചെ ശക്തമായി വീശിയ കാറ്റില്‍ സമീപത്തെ രണ്ട്‌ തെങ്ങുകള്‍ മുറിഞ്ഞ്‌ വീടിന്‌ മുകളിലേക്ക്‌ വീഴുകയായിരുന്നു. ശബ്ദം കേട്ട്‌ വീട്ടുകാര്‍ വീടിന്‌ പുറത്തേക്ക്‌ ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.

വീടിനകത്തുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ മൊത്തം തകര്‍ന്നു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.