തെങ്ങില്‍ നിന്ന്‌ വീണ്‌ മരിച്ചു

VALLIKKUNNIL NIRYTHANAYA VELAYUDHANവള്ളിക്കുന്ന്‌: ശോഭന ജങ്‌ഷന്‌ സമീപം ചാരംപറമ്പില്‍ കൊളപ്പുറത്ത്‌ വേലായുധന്‍(70) തെങ്ങില്‍ നിന്ന്‌ വീണ്‌ മരിച്ചു. തറവാട്ട്‌ ക്ഷേത്രത്തിലെ പൂജ ആവശ്യാര്‍ത്ഥം സ്വന്തം വീട്ടുമുറ്റത്തെ തെങ്ങില്‍ കയറി ഇളനീര്‍ വലിക്കുന്നതിനിടെ പിടിവിട്ട്‌ താഴെ വീഴുകയായിരുന്നു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30 ഓടെയാണ്‌്‌ അപകടം സംഭവിച്ചത്‌. ഉടന്‍തന്നെ കോട്ടക്കടവിലെ സ്വാകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടില്‍ അറിയപ്പെടുന്ന വെളിച്ചപ്പാടായിരുന്നു. ഭാര്യ: തങ്കം. മക്കള്‍: രത്‌നമണി, മധു, ബാബുരാജന്‍, ശ്രീജു(സൗദി അറേബ്യ). മരുമക്കള്‍: പുരുഷോത്തമന്‍, ഷീജ, സജില, പ്രസീന.