തൃശൂരില്‍ ഹര്‍ത്താല്‍

തൃശൂര്‍: ദേശിയപാതയിലെ ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചൊവ്വാഴ്ച്ച രാവിലെ 6 മുതല്‍ ബുധനാഴ്ച്ച രാവിലെ വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ബാധിക്കാതിരിക്കാന്‍ വേണ്ട ക്രമീകറണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പൊതുവിദ്യഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തും. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ട എല്ലാ സഹായവും പോലീസ് നല്‍കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ അറിയിച്ചു. പേലീസ് സഹായത്തിനായി 98475 00009 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.