തൃശൂരില്‍ ഹര്‍ത്താല്‍

തൃശൂര്‍ : ബിജെപി ദേശിയപാതയിലെ ടോള്‍പിരിവിനെതിരെ നടത്തിയ മാര്‍ച്ചിനുനേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഇന്നലെ വൈകീട്ട് ദേശീയപാതയില്‍ ഇടപ്പള്ളി – മണ്ണുത്തി മേഖലയിലെ ടോള്‍പിരിവിനെതിരെ ബിജെപി നടത്തിയ ഉരോധമാണ് അക്രമത്തില്‍ കലാശിച്ചത്. അക്രമത്തില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ 14 ഓളം പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രധിഷേധ ദിനം ആചരിക്കാനാണ് പാര്‍ട്ടി തീരുമാനം.