തൃശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി.

തൃശൂര്‍: ദേശീയപാതയില്‍ പാലിയേക്കര ടോള്‍ ബൂത്തില്‍ ചൊവ്വാഴ്ച ടോള്‍ വിരുദ്ധസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ അക്രമത്തിലും ്േനതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ടോള്‍ വിരുദധസമിതി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ തൃശൂര്‍ ജില്ലയില്‍ തുടങ്ങി. രാവി 6 മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.

കഴിഞ്ഞദിവസം നാലു സ്ത്രീകളടക്കം 109 ടോള്‍ വിരുദ്ധ സമിതി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇരിങ്ങാലക്കുട ഫസ്റ്റ്് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.