തൃപ്തി ദേശായി ഇനി മദ്യനിരോധനത്തിന്

മുംബൈ: സാമൂഹ്യ പ്രര്‍ത്തക തൃപ്തി ദേശായി മദ്യനിരോധന പ്രവര്‍ത്തനങ്ങളുമായി രംഗത്ത്. മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാണ് തൃപ്തി ദേശായി ഉന്നയിക്കുന്ന ആവശ്യം.

പൂനെയില്‍ നിന്നാണ് മദ്യനിരോധനത്തിനായുള്ള ആദ്യ പ്രചാരണ പരിപാടിക്ക് തുടക്കമിടുക. മദ്യത്തിന്റെ തിക്തഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടത് സ്ത്രീകളാണെന്നതിനാല്‍ അവരെ സഹായിക്കാനുള്ള കൂട്ടായിമകള്‍ക്കായിരിക്കും ആദ്യം തുടക്കമിടുക. തായ്ഗിരി എന്നാണ് ഈ കൂട്ടായ്മകള്‍ അറിയപ്പെടുക.

മദ്യത്തിനെതിരെ മഹാത്മാഗാന്ധിയുടെ പാതയാണ് സമരത്തില്‍ സ്വീകരിക്കുക എന്നും സമ്പൂര്‍ണ മദ്യനിരോധനത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട് പോകാനാണ് തീരുമാനമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.