തൃണമൂല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.

കല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര പരിഷത്തിന്റെ യൂണിയന്‍ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് യുവനേതാവ് ശംഭു മൊണ്ഡാലിനും മൂന്ന് സുഹൃത്തുക്കളുമെതിരെ പോലീസ് കേസെടുത്തു.

മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ ഈ വിദ്യാര്‍ത്ഥിനിയെ യൂണിയന്‍ ഓഫീസില്‍ എത്തിക്കുകയും മാംഗോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പിന്നീട് മൊണ്ഡാലയും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയുംചെയ്തു. ഈ ദൃശ്യങ്ങള്‍ മൊബൈലില് പകര്‍ത്തുകയും ചെയ്തു. പിന്നീട് വിദ്യാര്‍ത്ഥിനിയെ വീട്ടിനു മുന്നില്‍ ബൈക്കില്‍ കൊണ്ടുപോയി വിടുകയായിരുന്നു.

പോലീസില്‍ പരാതി നല്‍കിയാല്‍ മൊബൈലില്‍ പകര്‍ത്തിയത് ഇന്റര്‍നെറ്റിലൂടെ പരത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.