തുറന്ന പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാത്ത ജില്ലയിലെ ആദ്യ ബ്ലോക്ക്‌ പഞ്ചായത്ത്‌ മലപ്പുറം

മലപ്പുറം: തുറന്ന പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാത്ത ജില്ലയിലെ ആദ്യത്തെ ബ്ലോക്ക്‌ പഞ്ചായത്തായി മലപ്പുറത്തെ ഓഗസ്റ്റ്‌ 31ന്‌ പ്രഖ്യാപിക്കും. രാവിലെ 11ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ നിര്‍വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സലീന ടീച്ചര്‍ അധ്യക്ഷയാവും.