തീവ്രവാദ സംഘടനകള്‍ ന്യൂനപക്ഷ അവകാശം ഇല്ലാതാക്കുന്നു. മുജാഹിദ് സമ്മേളനം.

രാമനാട്ടുകര: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അവ ഇല്ലാതാക്കുകയാണ് തീവ്രവാദ സംഘടനകള്‍ ചെയ്യുന്നതെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ഭീകരവാദം ഫാസിസത്തെ വലര്‍ത്തുകയാണ്. ഭീകരപ്രവര്‍ത്തനത്തിലേക്ക് യുവാക്കളെ തള്ളിവിടുന്നവര്‍ സമൂഹത്തിനും സമുദായത്തിനും ദ്രോഹമാണ് ചെയ്യുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

‘നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന മുദ്രാവാക്യ മുയര്‍ത്തി നടന്ന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. സംസ്ഥാനത്തിന്റെ വിവിദഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ നാല് ദിവസമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു.