തീവ്രവാദിബന്ധമെന്ന സംശയം: 54 ഹാജ്ജാജിമാര്‍ സൗദിയില്‍ പിടിയില്‍


റിയാദ്‌:  പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തിനത്തിയ വിദേശികളില്‍ തീവ്രവാദി ബന്ധമുണ്ടെന്ന്‌ സംശയക്കുന്നവര്‍ പിടിയില്‍ . 54 ഹജ്ജാജിമാരെയാണ്‌ ഒമ്പത്‌ ദിവസത്തിനുള്ളില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
പിടിയിലായവരില്‍ ഇന്ത്യക്കാരില്ല. ഇത്തവവണ സമ്പന്ന രാജ്യമായ ബ്രുണൈയില്‍ നിന്നള്ളവരും പിടികുടിയവരില്‍ ഉള്‍പ്പെടും.
ലിസ്റ്റില്‍ സൗദിയിലുള്ളവരുമുണ്ട്‌. ബഹറൈനില്‍ നിന്നുള്ള 13 പേര്‍ പിടിയിലായിയട്ടുണ്ട്‌. പാക്കിസ്ഥാന്‍,. സുഡാന്‍, സിറിയ, ഇറാക്‌, യുഎഇ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്‌ പിടിയിലായത്‌.
തീവ്രവാദത്തോട യാതൊരു വിട്ടുവീഴ്‌ചയില്ലെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി സര്‍ക്കാര്‍ വ്യക്തമാക്കി