തീവ്രവാദവും പരിഹാരവും: ഖത്തര്‍ യൂനിവേഴ്സ്റ്റി അന്താരാഷ്ട്ര സമ്മേളനം 

ദോഹ: ലോകത്താകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അതിനുള്ള പരിഹാരങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് ഖത്തര്‍ യൂനിവേഴ്സ്റ്റി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. നവംബറില്‍ നടക്കുന്ന രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്ത് നിന്നുള്ള പ്രമുഖ വ്യക്തികള്‍ സംബന്ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇസ്ലാമിക് സ്റ്റഡീ സെന്‍്ററും ശരീഅത്ത് കോളജും സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ തീവ്രവാദത്തിന് എതിരായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രബന്ധങ്ങളും അവതരിപ്പിക്കും.

തീവ്രവാദം വ്യാപിക്കാനുള്ള കാരണം, അതിനുള്ള പരിഹാരം എന്നിവ അന്വേഷിക്കുന്ന സമ്മേളനം ഈ മേഖലയില്‍ നടന്ന ഏറെ ശ്രദ്ധേയമായ പരിപാടിയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
രാജ്യങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ പ്രാധാന്യമാണ് ഈ സമ്മേളനത്തിനുള്ളത്.
ഐ.എസ് ഭീഷണി അറബ് ലോകത്തെയും പാശ്ചാത്യ ലോകത്തെയും ഒരു പോലെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം ഈ മേഖലയില്‍ നടക്കേണ്ടതുണ്ടെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.