തീവണ്ടി തട്ടി വിദ്യാര്‍ത്ഥി മരിച്ചു.

പരപ്പനങ്ങാടി: പട്ടാമ്പിയില്‍ വെച്ച് തീവണ്ടി തട്ടി വിദ്യാര്‍ത്ഥി മരിച്ചു. പരപ്പനങ്ങാടി പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി തെക്കേപ്പാട്ട് അലിയുടെ മകനായ ഷഹദ് അലി(21)ആണ് ഇന്ന് ഉച്ചയ്ക്ക് 3.10 മണിക്ക് മരണപ്പെട്ടത്.

പള്ളിയില്‍ നിന്നും കോളേജിലേക്ക് മടങ്ങവെയാണ് തിരുന്നെല്‍ വേലി ഹാപ്പ ട്രെയില്‍ തട്ടിയത്. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബധിരമൂകര്‍ക്കുള്ള പട്ടാമ്പിയിലെ എന്‍എഡിഎഫ് കോളേജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് ഷഹദ് അലി.

9 മണിയോടെ പരപ്പനങ്ങാടിയിലെ വസതിയിലെത്തിക്കുന്ന മൃത്‌ദേഹം രാത്രി 10 മണിക്ക് പനയത്തില്‍ ജുമാ മസ്ജിദില്‍ ഖബറടക്കും

മാതാവ് : ആരിഫ.സഹോദരങ്ങള്‍: റിസ്വാന, ദില്‍ഷാദ്.