തീരുമാനത്തില്‍ ഉറച്ചു നില്‍ക്കും; മാണി

k m maniകോട്ടയം: യുഡിഎഫ്‌ വിടാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെഎം മാണി. തങ്ങള്‍ മുന്നണി വിട്ട്‌ പോകുന്നതിനോട്‌ വിയോജിപ്പുള്ളവരാണ്‌ സംസാരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ലീഗിനോട്‌ സൗഹാര്‍ദ മനോഭാവമാണ്‌ ഉളളതെന്നും മാണി മാധ്യമപ്രവര്‍ത്തകരോട്‌ വ്യക്തമാക്കി.

വീക്ഷണം കോൺഗ്രസിന്‍റെ മുഖപത്രമാണ്. യു.ഡി.എഫ് വിട്ടുപോകുന്നവരെ എതിർക്കുന്നത് സ്വാഭാവികമാണ്. ഇത്രയും കാലം മിത്രങ്ങളായിരുന്ന പലരും ശത്രുക്കളാകാം. ഏതു പ്രതിസന്ധിയേയും നേരിടാൻ തീരുമാനിച്ച് തന്നെയാണ് തീരുമാനമെടുത്തത്. ഞങ്ങൾക്ക് കൂട്ടുകാരായി ആരുമില്ല. പ്രതിസന്ധികളെ ഒറ്റക്ക് നേരിടും. പല നിർണായക ചരിത്ര സന്ദർഭങ്ങളിലും ഒറ്റക്ക് കരുത്ത് തെളിയിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് എം. അതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ഭയപ്പെടാനില്ല. ഇടതുമുന്നണിയുമായുള്ള ചർച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കെ.എം.മാണി പ്രതികരിച്ചില്ല.