തീപിടുത്തം ; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

താനൂര്‍ : താനൂര്‍ പരപ്പനങ്ങാടി റെയില്‍വെ ലൈനില്‍ ഓപീടിക ഗെയ്റ്റിനും പൂരപ്പുഴ പാലത്തിനുമിടയ്ക്കി റെയിലോരത്തെ പൈന്‍മരത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് ഈ വഴിയുളള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഈ ഭാഗത്തെ റെയില്‍വെ പുറമ്പോക്കിലുള്ള അടിക്കാടിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട്  പൈന്‍മരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വൈകീട്ട് 4.45 മണി സമയത്താണ് സംഭവം നടന്നത്.