തിലകന്‍-ടിഎ ഷാഹിദ് അനുസ്മരണം നാളെ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി : അന്തരിച്ച പ്രശസ്ത നടന്‍ തിലകനെയും തിരക്കഥാകൃത്ത് ടിഎ ഷാഹിദിനെയും അനുസ്മരിക്കാന്‍ പരപ്പനങ്ങാടിയില്‍ ഒരു ഒത്തുചേരല്‍. പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ് ഗ്രൗണ്ടില്‍ ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് അനുസ്മരണം നടക്കുന്നത്. ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങ് പ്രശസ്ത നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ ദീപക് നാരായണന്‍, ഷിബു മുഹമ്മദ് എന്നിവര്‍ സംസാരിക്കും. ഇതിനു ശേഷം തിലകനെന്ന മഹാനടന്റെ അതുല്ല്യ പ്രതിഭ നിറം ചാര്‍ത്തിയ എംടി രചിച്ച പെരുന്തച്ഛന്‍ എന്ന സിനിമയുടെ പ്രദര്‍ശനവും നടക്കും.