തിരൂര്‍ വിദ്യഭ്യാസ ജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

പരപ്പനങ്ങാടി : തിരൂര്‍ വിദ്യഭ്യാസ ജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

തിരൂര്‍ ഡിഇഒ സി. ഗിരീഷ് അധ്യക്ഷനായ ചടങ്ങില്‍ കവി ശ്രീജിത്ത് അരിയല്ലൂര്‍, സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ ലത്തീഫ് മദനി, പ്രിന്‍സിപ്പല്‍ ഇ പി അബ്ദുറഹിമാന്‍,പിടിഎ പ്രസിഡന്റ് ശബ്‌നം മുരളി, പ്രധാനധ്യാപിക ആനന്ദവല്ലി, കെ ദാസന്‍, ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ശില്പശാലയും, കൂറ്റനാട് ‘വായ്ത്താരി” നാടന്‍ പാട്ട് സംഘത്തിന്റെ നാടന്‍പാട്ട് ദൃശ്യാവിഷ്‌കരണവും നടന്നു.