തിരൂര്‍ ബഡ്‌സ്‌ സ്‌കൂളിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ പരാതി നല്‍കി

IMG-20151203-WA0079തിരൂര്‍: ബഡ്‌സ്‌ സ്‌കൂളിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ പരാതി നല്‍കി. തിരൂര്‍ നഗരസഭാ ചെയര്‍മാനാണ്‌ പരാതി നല്‍കിയത്‌. സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ്‌ ചെയര്‍മാന്‌ സ്‌കൂളിലെ രക്ഷിതാവും അധ്യാപകരും ചേര്‍ന്ന്‌ പരാതി നല്‍കിയത്‌. സ്‌കൂളിന്റെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ നടപ്പില്‍ വരുത്തുമെന്ന്‌ ചെയര്‍മാന്‍ അഡ്വ.ഗിരീഷ്‌.എസ്‌ പറഞ്ഞു. തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളുടെ കാലാപരിപാടികളും അരങ്ങേറി.