തിരൂര്‍ പുഴയില്‍ കക്കൂസ്‌ മാലിന്യം തള്ളിയയാള്‍ അറസ്റ്റില്‍

തിരൂര്‍:തിരൂര്‍ പുഴയില്‍ കക്കൂസ്‌ മാലിന്യം തള്ളിയയാളെ പോലീസ്‌ അറസ്‌റ്റുചെയതു. പെരിന്തല്‍മണ്ണ കണ്ണകുഞ്ചേരി മുഹമ്മദലിയെ (30)യാണ്‌ തിരൂര്‍ എസ്‌ഐ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാള്‍ ഓടിച്ചിരുന്ന ടാങ്കര്‍ ലോറിയും കസ്‌റ്റഡിയിലെടുത്തു. ഒരാഴ്‌ചമുമ്പാണ്‌ മാങ്ങാട്ടിരി പാലത്തിന്‌ സമീപം കക്കൂസ്‌ മാലിന്യം തള്ളിയതായി കണ്ടത്‌.

പ്രതിയെ കോടതിയില്‍ ഹാജരാക്കി.