തിരൂര്‍ പുഴയില്‍ കക്കുസ്‌ മാലിന്യം തള്ളി

തിരൂര്‍ തിരൂര്‍ പുഴയുടെ തലക്കാട്‌ മാങ്ങാട്ടരി പാലത്തിന്‌ സമീപത്തിന്‌ കക്കുസ്‌ മാലിന്യം തള്ളി. മാലിന്യം പുഴയില്‍ പരന്നതോടെ കടുത്ത ദുര്‍ഗന്ധം വമിക്കുകയായിരുന്നു. ഇതോടെയാണ്‌ നാട്ടകാര്‍ വിവരമറിഞ്ഞത്‌.
ടാങ്കറിലാണ്‌ മാലിന്യം കൊണ്ടുവന്ന്‌ തള്ളിയിരിക്കുന്നതെന്ന്‌ സംശയിക്കുന്നു.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ തിരൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ 75 ലക്ഷം മുടക്കി പുഴ ശുചീകരിച്ചത്‌.