തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ ഇന്ന് സ്വകാര്യബസ്സുകള്‍ പണിമുടക്കി.

തിരൂര്‍: തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കി. വ്യാഴാഴ്ച താനൂരിനടുത്ത മൂലക്കലില്‍ പരപ്പനങ്ങാടി റൂട്ടിലോടുന്ന ഫെബിന്‍ഷ ബസ്സിലെ ജീവനക്കാരന്‍ എ.പി. ഇസ്ഹാഖിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

 

സംയുക്ത ബസ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഈ റൂട്ടില്‍ സ്വകാര്യബസ്സുകളോടില്ല.

 

മൂലക്കലില്‍ സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇസ്ഹാഖിന് മര്‍ദ്ദനമേറ്റത്. ഇയാള്‍ തിരൂരിലെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

ബസ്സുകള്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. കെ എസ് ആര്‍ ടി സിയിലും പാരലല്‍ സര്‍വീസുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.