തിരൂര്‍ താലൂക്കില്‍ 19 ന്‌ പ്രാദേശിക അവധി

വൈരംകോട്‌ ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട്‌ ദിവസമായ ഫെബ്രുവരി 19 ന്‌ തിരൂര്‍ താലൂക്കിലെ തിരൂര്‍ ഡി.ഇ.ഒ, തിരൂര്‍- കുറ്റിപുറം എ.ഇ.ഒ എന്നിവരുടെ കീഴില്‍ വരുന്ന തിരുനാവായ, കല്‍പകഞ്ചേരി, ആതവനാട്‌, വളവന്നൂര്‍, തലക്കാട്‌, കുറ്റിപ്പുറംപഞ്ചായത്തുകളിലും തിരൂര്‍ നഗരസഭയിലും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഒരു ദിവസത്തെയും ഈ ഭാഗങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ ഉച്ചയ്‌ക്കു ശേഷവും അവധി അനുവദിച്ചതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക്‌ അവധി ബാധകമല്ല.