തിരൂര്‍ ചെമ്പ്ര ജ്വല്ലറിയില്‍ മുളക്‌പൊടിയെറിഞ്ഞ് കവര്‍ച്ച

കവര്‍ച്ച ലോഡ് ഷെഡ്ഡിങ് സമയത്ത്

തിരൂര്‍: തിരൂരിനടുത്ത് മീനടത്തൂരിലുള്ള ചെമ്പ്രജ്വല്ലറിയില്‍ ഇന്നു രാത്രി 8.30 നും 9 നുമിടയ്ക്ക് ലോഡ്‌ഷെഡ്ഡിങ് സമയത്ത്  കടയുടമ കട പൂട്ടി പുറത്തിറങ്ങവെ ഒരു സംഘം മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്തുകയായിരുന്നു.

കടയുടമ സുരേഷ് കടപൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ 2 ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് മുളകുപൊടിയെറിഞ്ഞ് ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിലെ 250 ഗ്രാം വെള്ളിയാഭരണങ്ങളും ലാപ്‌ടോപ്പും മറ്റുചില വിലപിടിപ്പുള്ള വസ്ത്തുകളും മോഷ്ടിക്കുകയായിരുന്നെന്നാണ് പ്രഥമവിവരം.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും ഉടന്‍ സ്ഥലത്തെത്തുമെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന.