തിരൂരില്‍ വീടിന്‌ തീപിട്‌ച്ചു

തിരൂര്‍: പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ വീടിന്‌ തീപിടിച്ചു. പടിഞ്ഞാറെക്കര ഉല്ലാസ്‌ നഗറില്‍ ചെറിയ കോയാമുവിന്റെ പുരക്കല്‍ ഷുക്കൂറിന്റെ വീടാണ്‌ കത്തിനശിച്ചത്‌.
ബുധനാഴ്‌ച പകല്‍ മൂന്ന്‌ മണിയോടെയാണ്‌ വീട്‌ കത്തിനശിച്ചത്‌. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.