തിരൂരില്‍ മരത്തിന്‌ തീപിടിച്ചു

tirurതിരുര്‍: ആലത്തൂര്‍ ആലിങ്ങലില്‍ മരത്തിന്‌ തീപിടിച്ചു. ഇന്ന്‌ രാവിലെ ഒമ്പതുമണിയോടെയാണ്‌ റോഡരികിലെ ചീനി മരത്തിന്‌ തീ പിടിച്ചത്‌. നാട്ടുകാരും സമീപത്തെ കടകളിലുള്ളവരും ചേര്‍ന്ന്‌ തീണച്ചതിനാല്‍ മരം പൂര്‍ണമായി കത്തിയില്ല. മരത്തിനടിയില്‍ കൂട്ടിയിട്ടിരുന്ന ടയറിലേക്ക്‌ യാത്രക്കാരിലാരെങ്കിലും എറിഞ്ഞ സിഗരറ്റില്‍ നിന്നാവാം തീപിടിച്ചതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.