തിരൂരില്‍ ഫഌര്‍ ഷോ

തിരൂര്‍ : തിരൂരില്‍ ഏപ്രില്‍ 13 മുതല്‍ 25 വരെ ഗ്രീന്‍ ഇന്ത്യ ഫോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ഒരുക്കുന്ന പുഷ്പ ഫല പ്രദര്‍ശനമേള നടക്കുന്നു. താഴേപാലം സ്റ്റേഡിയം ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. സംസ്ഥാനതത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശത്തുനിന്നുമുള്ള വൈവിദ്യങ്ങളായ പൂക്കളും ചെടിക്കളും പ്രദര്‍ശന നഗരിയിലുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. ഔഷധഗുണമുള്ള നിരവധി ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന സസ്യങ്ങളും മേളയിലുണ്ടാകും.
അനുബന്ധ പരിപാടികളായി വിദ്യഭ്യാസ വ്യവസായ എക്‌സ്‌പോ, മോട്ടോര്‍ഷോ, ഫുഡ്‌ഫെസ്റ്റിവല്‍, അലങ്കാര മത്സ്യ പക്ഷി പ്രദര്‍ശനം എന്നിവയും ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും കലാപരിപാടികളും കാണികള്‍ക്കായി കലാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ഫഌര്‍ഷോക്കായി 40 സ്റ്റാളുകളാണ് ഒരുങ്ങുന്നത്. 20 രൂപയാണ് പ്രവേശന ഫീസ്.