തിരൂരില്‍ പുഴയിലിറക്കിയ മണല്‍ ലോറികള്‍ പിടികൂടി.

തിരൂര്‍ : പുഴയിലേക്കിറക്കി മണല്‍വാരുന്നതിനിടെ 9 ലോറികള്‍ തിരൂര്‍ ഡിവെഎസ്പി സലീമിന്റെ നേതൃത്വത്തില്‍ പിടികൂടി.

ഭാരതപ്പുഴ തിരുന്നാവായ താഴത്തറ കടവില്‍ ഏഴ് ലോറികള്‍ പിടികൂടി. തൃപങ്ങോട് ചെറിയ പറപ്പൂര്‍കടവില്‍നിന്ന് രണ്ട് ലോറികളുമാണ് പിടികൂടിയത്. വാഹനങ്ങള്‍ തിരൂര്‍ ആര്‍ഡിയോക്ക് കൈമാറി.