തിരൂരില്‍ നിന്ന് തൃശൂരിലേക്ക് ചമ്രവട്ടം പാലം വഴി ബസ് സര്‍വീസ് വരുന്നു

തിരൂര്‍: തിരൂരില്‍ നിന്ന് തൃശൂരിലേക്ക് ചമ്രവട്ടം പാലം വഴി പുതുതായി എട്ട് ഓര്‍ഡിനറി സര്‍വീസുകള്‍ തുടങ്ങാന്‍ കെഎസ് ആര്‍ടിസിയുടെ തീരുമാനം.

തൃശൂരില്‍ നിന്ന് പുതിയ ബസുകള്‍ വരുന്ന മുറയ്ക്കായിരിക്കും സര്‍വീസുകള്‍ തുടങ്ങുക. തൃശൂര്‍ ഡിപ്പോകളിലെ ബസുകളാണ് ഇതിന് ഉപയോഗിക്കുക.

കോട്ടയത്തു നിന്ന് ചമ്രവട്ടം പാലം വഴി തിങ്കളാഴ്ചമുതല്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ആരംഭിച്ചിട്ടുണ്ട്.