തിരൂരില്‍ ഇന്നോവ കാര്‍ നിയന്ത്രണംവിട്ട്‌ ബൈക്കിലിടിച്ച്‌ 5 പേര്‍ക്ക്‌ പരിക്ക്‌

accident tirurതിരൂര്‍: നിയന്ത്രണംവിട്ട്‌ ഇന്നോവകാര്‍ ബൈക്കിലിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. ആലപ്പുഴയില്‍ നിന്നും മംഗലാപുരത്തേക്ക്‌ പോവുകയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട്‌ താനൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന്‌ കാര്‍ സമീപത്തെ മതിലിടിച്ച്‌ നില്‍ക്കുകയായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്ന നാലുപേര്‍ക്കും ബൈക്ക്‌ യാത്രികനുമാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന്‌ പുലര്‍ച്ചെ നാലു മണിയോടെ മൂച്ചിക്കല്‍ വലിയപാടം പാലത്തിന്‌ സമീപമാണ്‌ അപകടം അപകടം സംഭവിച്ചത്‌.