തിരൂരങ്ങാടി സ്വദേശി കരുനാഗപ്പള്ളിയില്‍ തീവണ്ടി തട്ടി മരിച്ചു

തിരൂരങ്ങാടി:  തിരൂരങ്ങാടി കാച്ചടി സ്വദേശി കരുനാഗപ്പള്ളിയില്‍ തീവണ്ടി തട്ടി മരിച്ചു.കാമത്ത് പള്ളിയില്‍ അബ്ദുറഹിമാന്‍(50) ആണ്
മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച 11 മണിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഇദേഹത്തെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിലായിരുന്നു.

ഇന്നലെ വൈകീട്ട് 6 മണിക്ക് കരുനാഗപ്പള്ളി ചിറ്റിലം റെയില്‍വേഗേറ്റിന് സമീപം തിരുവനന്തപുരത്തേക്കുള്ള ഗരീബീരഥ് എക്‌സ്പ്രസ് തട്ടിയ നിലയില്‍ മൃതദേഹം കണാപ്പെടുകയായിരുന്നു.

ഇദ്ദേഹം ഏറെനാള്‍ വിദേശത്തായിരുന്നു.