തിരൂരങ്ങാടി വെളിയിട വിസര്‍ജനമുക്ത നഗരസഭയായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയെ ജില്ലയിലെ രണ്ടാമത്തെ വെളിയിട വിസര്‍ജനമുക്ത (ഒ.ഡി.എഫ്) നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭയില്‍ നടന്ന ചടങ്ങില്‍ പി.കെ. അബ്ദുറബ്ബ് എം. എല്‍.എ. പ്രഖ്യാപനം നടത്തി. നഗരസഭ ചെയര്‍പേഴ്‌സ ടി.കെ റഹീദ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹിമാന്‍കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-1 ബഷീര്‍ സി.പി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ കൗസിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കോട്ടക്കലാണ് ജില്ലയില്‍ ആദ്യമായി ഒ.ഡി.എഫ്. പ്രഖ്യാപിച്ച നഗരസഭ.