തിരൂരങ്ങാടി ബാപ്പു ഉസ്‌താദ്‌ ഉറൂസിന്‌ തുടക്കമായി

kODI UYARTHALതിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും അറബി സാഹിത്യകാരനുമായിരുന്ന തിരൂങ്ങാടി ബാപ്പു ഉസ്‌താദ്‌ ഒന്നാം ഉറൂസിന്‌ തുടക്കമായി. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ കൊടി ഉയര്‍ത്തിയതോടെ മൂന്ന്‌ ദിവസം നീണ്ടുനില്‍കുന്ന ആണ്ടു നേര്‍ച്ച പരിപാടികള്‍ ആരംഭിച്ചു. മഖാം സിയാറത്തിന്‌ മലപ്പുറം ഖാളി സ്‌യ്യിദ്‌ ഒ.പി.എം മുത്തു കോയ തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ്‌ ഇബ്ര#ാഹീം ഖലീലുല്‍ ബുഖാരി ഉദ്‌ഘാടനം ചെയ്‌തു. എം.എന്‍ കുഞ്ഞി മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ.എസ്‌ തങ്ങള്‍ തലപ്പാറ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, വി.കെ അബ്‌ദുറഹൂഫ്‌ സഖാഫി, വി.ടി ഹമീദ്‌ ഹാജി, എന്‍.എം സൈനുദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.