തിരൂരങ്ങാടി പഞ്ചായത്ത്‌യോഗത്തില്‍ ലീഗ് കോണ്ഗ്രസ് അംഗങ്ങള്‍ ഏറ്റുമുട്ടുന്ന വീഡിയോദൃശ്യം


തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ പുര പദ്ധതിയുടെ ഭാഗമായി നപരക്കായിപാടം നികത്തി ബസ്സ്റ്റാന്‍ഡ് പണിയുന്നതു സംബന്ധിച്ച തര്‍ക്കം പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ ലീഗ് കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ അവസാനിച്ചു.

തിങ്കളാഭ്ച രാവിലെ ഭരണസമിതിയോഗം തുടങ്ങിയപ്പോള്‍ തന്നെ തര്‍ക്കം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ 9 അംഗങ്ങളെയും എല്‍ഡിഎഫിന്റെ ഒരംഗത്തെയും യോഗത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.
പിന്നീട് ഭരണസമിതി നവരക്കായ്ഭാഗത്ത് ബസ്സ്റ്റാന്റ് കൊണ്ടുവരാനുള്ള വിവാദതീരുമാനം എടുക്കുകയുമായിരുന്നു. ഈ സമയത്ത് പഞ്ചായത്തിന് പുറത്ത് ജനകീയസമിതിയുടെ പ്രതിഷേധമാര്‍ച്ചും നടന്നിരുന്നു.

കോണ്‍ഗ്രസ് അംഗങ്ങളായ കുണ്ടാണത്ത് ബീരാന്‍ഹാജി, ചാത്തമ്പാടന്‍ അന്‍വര്‍ എന്നിവര്‍ക്കെതിരെ ലീഗ് അംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്..