തിരൂരങ്ങാടി അഴിമതി വിരുദ്ധ സമിതി: താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.

PGDI ANTI CURREPTION MOVEMENT KV RABIYA  01പരപ്പനങ്ങാടി : അഴിമതിവിരുദ്ധസമിതി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിലും മറ്റു രാഷ്ട്രീയനേതാക്കളിലുമായി വർധിച്ചു വരുന്ന അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെയുളള പോരാട്ടം ശക്തമാക്കുന്നതിനായി എറണാംകുളം ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ആൻറി കറപ്ഷൻ പ്യുപിൾസ് മൂവ്‌മെന്റിന്റെ തിരൂരങ്ങാടി താലൂക്ക് കൺവെൻഷൻ പരപ്പനങ്ങാടി മലബാർ കോ ഓപ്പറേറ്റീവ് കോളേജിൽ നടന്നു. സാക്ഷരതാ പ്രവർത്തക കെ.വി.റാബിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.പൗരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാളികേര വിലയിടിവിൽ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ആൻറി കറപ്ഷൻ പ്യുപിൾസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് അഡ്വ.ഷാഫി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. വി. ഖാദർ ഹാജി പാലത്തിങ്ങൽ (പ്രസി) മൊയ്തീൻകോയ വെളിമുക്ക് (സെക്ര) ദിനേശൻ (ട്രഷറർ) തുടങ്ങി 25 അംഗങ്ങളെ തെരഞ്ഞെടുത്തു.