തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തിരൂരങ്ങാടി: കിണറ്റില്‍ വീണ വസ്ത്രമെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുണ്ടൂര്‍ മര്‍കസ്സുസ്സഖാഫത്തില്‍ ഇസ്ലാമിയ്യയിലെ വിദ്യാര്‍ത്ഥി പള്ളിക്കല്‍ ബസാര്‍ വളപ്പില്‍ ഇട്ടിപറമ്പില്‍ മുസ്ല്യാരകത്ത് മുഹമ്മദ് അബ്ദുറഹ്്മാന്‍ മുസ്ല്യാരുടെ മകന്‍ അബ്ദുറഹീം (20) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കിണറ്റിന്‍ കരയില്‍ വെച്ച അലക്കിയ വസ്ത്രം കിണറ്റിലേക്ക് വീണപ്പോള്‍ അതെടുക്കാനിറങ്ങിയപ്പോള്‍ മുങ്ങുകയായിരുന്നു. തൊട്ടടുത്ത് അലക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉടനെ പുറത്തെടുത്ത് തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മയ്യിത്ത് താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മര്‍കസ് കോളേജിലെ വാഫി അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: സഫിയ
സഹോദരങ്ങള്‍- ജുവൈരിയ, ഖദീജ, സുലൈഖ, ഹഫ്‌സത്ത്, ഖൈറുന്നീസ, റഷീദ്, ജലീല്‍, സഅദ്, ഉമ്മുല്‍ ഖൈര്‍, ഫരീദ, മുഹമ്മദ് കാമില്‍, ഫുളൈല.