തിരൂരങ്ങാടിയില്‍ രണ്ട് റോഡപകടങ്ങളില്‍ 5 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെമ്മാട് കോഴിക്കോട് റോഡില്‍ വെച്ച് ഇന്നലെ വൈകുന്നേരമാണ് അപകടം. അപകടത്തില്‍ പരിയാപുരം തച്ചംപാട്ട് ശങ്കരന്‍ (45), കുണ്ടുവായില്‍ മുനീര്‍ (35) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൂരിയാട് വേങ്ങര റോഡ് ജംഗ്ഷനില്‍ വെച്ചായിരുന്നു മറ്റൊരപകടം. ഇവിടെ കാറും ഓട്ടോയും കൂട്ടിയിടിച്ചു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കൂരിയാട് നെച്ചിക്കുടത്തില്‍ ഫാസില്‍ (20), യാത്രക്കാരിയായ തയ്യില്‍ പാത്തുമ്മ (45), പേരക്കുട്ടി ഷിംനാജ് (10) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യാശുപത്രിയല്‍ പ്രവേശിപ്പിച്ചു.