തിരൂരങ്ങാടിയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ അങ്കണവാടി നിര്‍മിച്ചു

Untitled-2തിരൂരങ്ങാടി: നഗരസഭയിലെ ചന്തപ്പടി ഡിവിഷനില്‍ യുവാക്കളുടെ കൂട്ടായിമയില്‍ അങ്കണ്‍വാടി നിര്‍മിച്ചു. നിലവില്‍ അങ്കണ്‍വാടി നിലന്നിരുന്ന സ്ഥലം ഒഴിഞ്ഞു തരണമെന്ന സ്ഥലമുടമയുടെ ആവശ്യത്തെ തുടര്‍ന്ന്‌ പുതിയ കെട്ടിട നിര്‍മ്മാണം ആശങ്കയിലായിരുന്നു. എന്നാല്‍ പ്രദേശത്തെ സന്നദ്ധസംഘടനകളായ ചന്തപ്പടി വികസന സമിതിയുടെയും സൗഹൃദ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെയും ശ്രമഫലമായി മറ്റൊരാള്‍ അനുവദിച്ച്‌ നല്‍കിയ സ്ഥലത്ത്‌ അങ്കണ്‍വാടി മാറ്റി സ്ഥാപിക്കുകയായിരുന്നു. പുനര്‍നിര്‍മിച്ച അങ്കണ്‍വാടിയുടെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ കെ ടി റഹീദ നിര്‍വഹിച്ചു.

ചടങ്ങില്‍ കെ ടി ഗുല്‍സാര്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ കാലൊടി സുലൈഖ, റസീന വലിയാട്ട്‌, നൗഫല്‍ തടത്തില്‍, ചൂട്ടന്‍ അബ്ദുല്‍ മജീദ്‌ എന്നിവരും സിഡിപിഒ ആനന്ദഭായി, മിനി പിലാട്ട്‌, ഹസൈനാര്‍ വള്ളിയേങ്ങന്‍, സജീര്‍ പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.