തിരൂരങ്ങാടിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

അബ്ദുറഹ്മാന്‍

തിരൂരങ്ങാടി : കക്കാട് ദേശീയ പാതയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വെന്നിയൂര്‍ കൊടക്കല്ലിലെ ഭഗവതി കാവുങ്ങല്‍ ബീരാന്‍ ഹാജിയുടെ മകന്‍ അബ്ദുറഹ്മാന്‍(48) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് അബ്ദുറഹ്മാന്‍.

വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം സംഭവിച്ചത്.

ഭാര്യ: ഉമ്മുസല്‍മ. മക്കള്‍: റഹീസ്, സുഹാല്‍, റിസ്വാന്‍, ഫാത്തിമ റിഷ.