തിരൂരങ്ങാടിയില്‍ അബ്ദുറബ്ബ് വിജയിച്ചു

aabതിരുരങ്ങാടി:  സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുരങ്ങാടി മണ്ഡലത്തില്‍ നിന്ന് നിലവിലെ സിറ്റിങ്ങ് എംഎല്‍എയും മന്ത്രിയുമായ പികെ അബ്ദുറബ്ബ് വിജയിച്ചു 6493 വോട്ട് ഭുരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. അബ്ദുറബ്ബിന് 62927 വോട്ട് ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ഇടതുസ്വതന്ത്രന്‍ നിയാസ് പുളിക്കലകത്തിന് 56884 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഗീതാ മാധവന് 8047 വോട്ടുകള്‍ ലഭിച്ചു.
നേരത്തെ രാഷ്ട്രീയ നിരീക്ഷകരും മാധ്യമസര്‍വ്വേകളും അബ്ദുറബ്ബിന് ഈസി വാക്ഓവര്‍ പ്രവചിച്ചിരുന്നെങ്ങിലും കടുത്ത മത്സരമാണ് ഇവിടെ നടന്നത്
അബ്ദുറബ്ബിന്റെയും നിയാസിന്റെയും ജന്‍മനാടായ പരപ്പനങ്ങാടിയില്‍ നിയാസ് 3067ല്‍ പരം ലീഡ് നേടിയതോടെ ആദ്യ റൗണ്ടുകളില്‍ റബ്ബ് പിന്നിലായിരുന്നു. പിന്നീട് എടരിക്കോട്,പെരുമണ്ണ, നന്നമ്പ്ര
പഞ്ചായത്തുകളാണ് യുഡിഎഫിന് തുണയായായത്..തിരുരങ്ങാടി മുനിസപ്പാലിറ്റിയില്‍ 767 വോട്ടാണ് യുഡിഎഫിന് ലീഡ്‌

തുടര്‍ച്ചായയി നാലാം തവണയാണ് അബ്ദുറബ്ബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്‌