തിരൂരങ്ങാടിയില്‍ അങ്കണവാടിയില്‍ നിന്ന്‌ പാമ്പുകടിയേറ്റ കുട്ടി മരിച്ചു

Story dated:Saturday April 2nd, 2016,10 54:am
sameeksha sameeksha

Untitled-1 copyതിരൂരങ്ങാടി: അങ്കണവാടിയിലെ ഉച്ചയുറക്കത്തിനിടെ പാമ്പുകടിയേറ്റ പിഞ്ചുബാലന്‍ മരിച്ചു. കൊളപ്പുറം കറുത്തോന്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ മുഹമ്മദ്‌ ഷാമി(3)യാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ സംഭവം നടന്നത്‌. കൊളപ്പുറത്തെ 36 ാം നമ്പര്‍ അങ്കണവാടിയിലെ വിദ്യാര്‍ത്ഥിയായ ഷാമി ഉച്ചഭക്ഷണം കഴിച്ച ശേഷം മറ്റ്‌ കുട്ടികളോടൊപ്പം കിടന്നുറങ്ങി. മൂന്നു മണിയോടെ വീട്ടിലുള്ളവര്‍ കുട്ടയെ കൊണ്ടുപോകാന്‍ എത്തിയപ്പോള്‍ കുട്ടി ക്ഷീണിച്ച അവസ്ഥിയിലായിരുന്നു.

വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ വായില്‍ നിന്ന്‌ നുരയും പതയും വരുന്നത്‌ കണ്ട വീട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ തിരൂരങ്ങാടിയിലെ സ്വകാര്യാശുപത്രിയിലും അവിടെ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലും എത്തച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഷാമി പഠിച്ചിരുന്ന അങ്കണ്‍വാടി ഒരു പഴയ വീടിന്റെ മുറിയലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. തൊട്ടടുത്ത മുറികളില്‍ വിറക്‌ കൂട്ടിയിട്ടിരിക്കുകയാണ്‌. ഇതിനടുത്താണ്‌ ഷാമി കിടന്നത്‌. ഇവിടെ നിന്ന്‌ കുട്ടിക്ക്‌ പാമ്പുകടിയേറ്റതാകാമെന്നും കുട്ടിയുടെ കാലില്‍ കടിയേറ്റ പാടുണ്ടെന്നും വിഷമാണ്‌ മരണകാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്‌റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കൊളപ്പുറം ജുമാഅത്ത്‌ പള്ളിയില്‍ കബറടക്കി. ഉമ്മ: ഉമ്മുസല്‍മത്ത്‌. സഹോദരന്‍: മുഹമ്മദ്‌ ജസീം.