തിരുവനന്തപുരത്ത് പരക്കെ മോഷണം;ലക്ഷങ്ങള്‍ മോഷ്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരക്കെ മോഷണം. ജ്വല്ലറികള്‍ ഉള്‍പ്പെടെ പത്തോളം കടകളിലാണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്ച കടകള്‍ അവധിയായതുകൊണ്ടുതന്നെ ഉച്ചയോടെയാണ് മോഷണവിവരം പുറത്തുവന്നത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള കടകളിലാണ് മോഷണം നടന്നിരിക്കുന്നത്.

ജ്വല്ലറികളിലും തുണിക്കടകളിലുമാണ് മോഷണം നടന്നിരിക്കുന്നത്. ജ്വല്ലറിയില്‍ നിന്നുമാത്രം അഞ്ച് ലക്ഷത്തോളം രൂപ മോഷണം പോയതായാണ് റിപ്പോര്‍ട്ട്. പത്ത് കടകളില്‍ മോഷണം നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ കടകളില്‍ മോഷണം നടന്നതായി വ്യക്തമല്ല.

പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Articles